2010, മാർച്ച് 14, ഞായറാഴ്‌ച

പറയാതെപോയ വാക്കുകള്‍

പറയാതെപോയ വാക്കുകള്‍ ചരിത്രം മാറ്റിമറിക്കുമായിരുന്നു

വായുപടലങ്ങളുടെ
അനന്തമായ കമ്പനങ്ങളിലേക്കു
വെറുതെയൊന്നെടുത്തുവെച്ചിരുന്നെങ്കില്‍

അവ മറ്റൊരുകാലത്തേയ്ക്കു
നടന്നുനീങ്ങുമായിരുന്നു

പരീക്ഷയില്‍ ഞാന്‍ തോറ്റുപോയെന്നു്‌
ചായയ്ക്കിന്നു മധുരം കുറവാണെന്ന്
നിന്റെ എഴുത്തെനിക്ക് ജീവിതം തന്നുവെന്ന്
മൊബൈല്‍ ടവറുകള്‍ കാരണം പക്ഷികള്‍ കുറഞ്ഞു പോകുന്നുവെന്ന്

സഖാക്കളേ ഞാന്‍ പറഞ്ഞത് നുണയാണെന്ന്
തെറ്റുപറ്റി എന്നോട് പൊറുക്കണമെന്ന്

പറയാതെപോയ വാക്കുകള്‍ ചരിത്രം മാറ്റിമറിക്കുമായിരുന്നു