പല ചുണ്ടുകള് മുത്തിയ ചഷകമേ
തീര്‌ന്നുവോ നിന്റെ മോഹം, ദാഹം?
തിളങ്ങുമുടലിനുള്ളിലുണ്ടോ
ചില്ലുമുറിവുകള്
നിന്നെപ്പിളറ്ന്ന
വാക്കുകള്?
മിണ്ട്-
അല്ലെങ്കില്
കല്ലെറിഞ്ഞ്
തകറ്ക്കും
ഞാനും!!!
2010, ഡിസംബർ 4, ശനിയാഴ്‌ച
ഓറ്ക്കുകിലെന്തുണ്ട് സ്നേഹത്തില്?
ഒരു പെണ്ണ് ചോദിച്ചു
അവളോടു തന്നെ:
ഉള്ളി
അവളോട്
പറഞ്ഞു:
എന്നെപ്പോലെത്തന്നെ
തുറന്നു തുറന്നുനോക്കുമ്പോള്
ഒന്നും കിട്ടില്ല
നിനക്ക്
പെണ്ണ്
നിറ്ത്താതെ
കരഞ്ഞു:
ഉള്ളിയെരിവുകൊണ്ടോ
അതോ സങ്കടം കൊണ്ടോ-
ആവോ!!
അവളോടു തന്നെ:
ഉള്ളി
അവളോട്
പറഞ്ഞു:
എന്നെപ്പോലെത്തന്നെ
തുറന്നു തുറന്നുനോക്കുമ്പോള്
ഒന്നും കിട്ടില്ല
നിനക്ക്
പെണ്ണ്
നിറ്ത്താതെ
കരഞ്ഞു:
ഉള്ളിയെരിവുകൊണ്ടോ
അതോ സങ്കടം കൊണ്ടോ-
ആവോ!!
വിരുന്ന്
എന്റെ ചില്ലകളില്
വന്നിരുന്നുപോയ
പറവകള് ഇന്നെവിടെയായിരിക്കും?
കൊറ്റുതേടുകയോ
ചേക്കിരിക്കുകയൊ
ചേവല് കൂടുകയോ
അതോ
കാറ്റിന്റെ അടരുകളില്
വെറുതെ ഒഴുകിനടക്കുകയോ
വിളിച്ചുകൂകാനൊത്തെങ്കില്
എല്ലാരെയും
ഞാന് അടുത്തുവരുത്തിയേനെ...
ശേഷിച്ച ഫലങ്ങളെല്ലാമെടുത്ത്
വിരുന്നൊരുക്കിയേനെ
വേഗം വേണം
വരുന്നുണ്ട്
മഴുവേന്തിയൊരാള്.
വന്നിരുന്നുപോയ
പറവകള് ഇന്നെവിടെയായിരിക്കും?
കൊറ്റുതേടുകയോ
ചേക്കിരിക്കുകയൊ
ചേവല് കൂടുകയോ
അതോ
കാറ്റിന്റെ അടരുകളില്
വെറുതെ ഒഴുകിനടക്കുകയോ
വിളിച്ചുകൂകാനൊത്തെങ്കില്
എല്ലാരെയും
ഞാന് അടുത്തുവരുത്തിയേനെ...
ശേഷിച്ച ഫലങ്ങളെല്ലാമെടുത്ത്
വിരുന്നൊരുക്കിയേനെ
വേഗം വേണം
വരുന്നുണ്ട്
മഴുവേന്തിയൊരാള്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)