ആളുകള് നടന്നുണ്ടാക്കിയ വഴികള് ആണെന്്കില്
അവയൊരിക്കലും
ആശ്ച്ര്യം പോലെ നീണ്റ്റിരിക്കുകയില്ല
ഉറച്ച ചോദ്യം പോലെ
വളഞ്ഞിരിക്കും
ആളുകള് നടന്നുണ്ടാക്കിയ വഴികള് ആണെന്്കില്
വിജനതയിലേക്കതിന്റെ കണ്ണുകലള്
തുറന്നിരിക്കും
ഇരുട്ടിലേക്കതിന്റെ ജാഗ്രത കൂര്‌ത്തിരിക്കും
ആളുകള് നടന്നുണ്ടാക്കിയ വഴികള് ആണെന്്കില്
അവയൊരിക്കലും
ഉറങ്ങുകയില്ല.
മുമ്പു നടന്ന ആളുടെ
കാലുകള ഉണര്തിയ
പ്റകമ്പനങ്ങള്
എപ്പോഴും
അതിനെ ഉണര്ത്തിക്കൊണ്ടിരിക്കും.
2010 ഒക്‌ടോബർ 3, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ