2010, നവംബർ 21, ഞായറാഴ്‌ച

 
Posted by Picasa

രണ്ടു നക്ഷത്രങ്ങള്‍

പുഞ്ചിരിച്ച
വാനിന്റെ
കണ്ണുകളായി നിന്ന
രണ്ടു നക്ഷത്രങ്ങളേ

ഇന്നു നിങ്ങളെത്രയോ ദൂരെ -

രണ്ടു വഴിയാണു നിങ്ങള്‍
കണ്ടുമുട്ടുമോ ഇനിയെന്നെങ്കിലും?
നിങ്ങളെയോര്‍ക്കുമോ മാനം?
എന്നെങ്കിലും സ്വന്തമെന്ന്
നിങ്ങളോര്‍ത്തുവോ പരസ്പരം?

അല്ലെങ്കില്‍
ഗഗനവഴിയിലെ
രണ്ടു നീര്‍ത്തുള്ളികളായ്
മാഞ്ഞു പോകുമോ
നിങ്ങളും?

2010, നവംബർ 17, ബുധനാഴ്‌ച

സര്‌പ്പാധിവാസം

മഴയുമാലിപ്പഴവും കടക്കാത്ത
കല്ലുപാളികള്‌ മേഞ്ഞ
കുടില്‌ ഓര്‌മ്മയുണ്ടോ?
നീയൊരിക്കലും‌
അവിടെ വന്നിട്ടില്ല
ഇന്നാളവിടെനിന്നും‌
ഒരു കിരുകിരുപ്പു കേട്ടു
ഒരു നിഴല്‌
മായുന്നതു കണ്ടു

ഒഴിഞ്ഞ വീടുകളില്‌
ഇഴഞ്ഞു കയറി
പാര്പ്പുരപ്പിക്കും‌

പാമ്പുകള്‌.