പുഞ്ചിരിച്ച
വാനിന്റെ
കണ്ണുകളായി നിന്ന
രണ്ടു നക്ഷത്രങ്ങളേ
ഇന്നു നിങ്ങളെത്രയോ ദൂരെ -
രണ്ടു വഴിയാണു നിങ്ങള്‍
കണ്ടുമുട്ടുമോ ഇനിയെന്നെങ്കിലും?
നിങ്ങളെയോര്‍ക്കുമോ മാനം?
എന്നെങ്കിലും സ്വന്തമെന്ന്
നിങ്ങളോര്‍ത്തുവോ പരസ്പരം?
അല്ലെങ്കില്‍
ഗഗനവഴിയിലെ
രണ്ടു നീര്‍ത്തുള്ളികളായ്
മാഞ്ഞു പോകുമോ
നിങ്ങളും?
2010, നവംബർ 21, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ