2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

കൈയൊപ്പ്

സ്നേഹത്തിന്റെയാ
താളിങ്ങു തരൂ
ഉമ്മകൊണ്ടു ഞാനൊപ്പുവെക്കട്ടെ

എല്ലാം കണക്കു പറഞ്ഞു
പങ്കു വെക്കണം
ഉടുപ്പുകളും
അടിവസ്ത്റങ്ങളും
പുസ്തകങ്ങളും
സ്നേഹത്തച്ചൊല്ലി
ധൂര്ത്തടിച്ച ഓരോ മാത്റകളും
ഓരോ വീര്പ്പും
ഓരോ വേറ്പ്പും

ഉറുമ്പുകള് വരിനിന്നുതീര്ത്ത
ഉടമ്പടിക്കടലാസ്സ്
ഇന്നു വിജനം
ശൂന്യം

സ്നേഹശൂന്യതയുടെയാ
താളിങ്ങു തരൂ
ഞാനൊപ്പുവെക്കട്ടെ
കടല് പോലെ
നിറഞ്ഞു
പരക്കുന്ന
നിര്വ്വികാരതകൊണ്ട്
ചുണ്ടുകള് ഞാന്
ചേറ്ത്തടക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ