ചാഞ്ചാടിനിന്നതാണിന്നു
ചാഞ്ഞുചാഞ്ഞൊടിഞ്ഞുപോയ
ചില്ലകള്‍
തടിയില്‍നിന്നു വേറിട്ടവ
ഇടിഞ്ഞു താണവ
ചീഞ്ഞളിഞ്ഞവ
മണ്ണടിഞ്ഞവ
പൊടിഞ്ഞവ
എല്ലാരുമിന്നു മറന്നു
കിളികളും കാറ്റും
നിഴല്‍തൊട്ട മണ്ണും
എന്തിനേറെ -
മരവും
പട്ടുനാരു പോല്‍-
ത്തെളിയുമോ
പട്ടുപോയ
പഴയ കാലങ്ങള്‍
പഴയ ഇലകള്‍
ചഞ്ചാടിനിന്ന
ചില്ലകള്‍.
2011, മാർച്ച് 4, വെള്ളിയാഴ്‌ച
2011, മാർച്ച് 1, ചൊവ്വാഴ്ച
ആള്‍ക്കണ്ണാടി
കണ്ണുതുടയ്ക്കൂ നിഴലേ
പക്ഷേ
എത്ര മാറിപ്പോയ് നീ
കടന്നു പോയ് നിന്‍ സ്നേഹങ്ങള്‍
ഉടഞ്ഞ ജലശംഖങ്ങള്‍
ഉടല്‍ കൊണ്ട മൗനങ്ങള്‍
തെളിയുന്നൂ
ജരയെന്ന
നിശാചരിയുടെ മുഖം
കണ്ണീര്‍ തുടയ്ക്കൂ നിഴലേ
പഴിക്കുന്നത് മറ്റാരെ
നിനക്കുമുണ്ടായിരുന്നല്ലോ
ഒരൂഴം
മറ്റാരും കാണാഞ്ഞ ആഴം!!!
പക്ഷേ
എത്ര മാറിപ്പോയ് നീ
കടന്നു പോയ് നിന്‍ സ്നേഹങ്ങള്‍
ഉടഞ്ഞ ജലശംഖങ്ങള്‍
ഉടല്‍ കൊണ്ട മൗനങ്ങള്‍
തെളിയുന്നൂ
ജരയെന്ന
നിശാചരിയുടെ മുഖം
കണ്ണീര്‍ തുടയ്ക്കൂ നിഴലേ
പഴിക്കുന്നത് മറ്റാരെ
നിനക്കുമുണ്ടായിരുന്നല്ലോ
ഒരൂഴം
മറ്റാരും കാണാഞ്ഞ ആഴം!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)