2011, മാർച്ച് 4, വെള്ളിയാഴ്‌ച

ചാഞ്ഞുചാഞ്ഞൊടിഞ്ഞുപോയ ചില്ലകള്‍‌

ചാഞ്ചാടിനിന്നതാണിന്നു
ചാഞ്ഞുചാഞ്ഞൊടിഞ്ഞുപോയ
ചില്ലകള്‍‌
തടിയില്‍നിന്നു വേറിട്ടവ
ഇടിഞ്ഞു താണവ
ചീഞ്ഞളിഞ്ഞവ
മണ്ണടിഞ്ഞവ
പൊടിഞ്ഞവ

എല്ലാരുമിന്നു മറന്നു
കിളികളും കാറ്റും
നിഴല്‍തൊട്ട മണ്ണും
എന്തിനേറെ -
മരവും

പട്ടുനാരു പോല്‍‌-
ത്തെളിയുമോ
പട്ടുപോയ
പഴയ കാലങ്ങള്‍
പഴയ ഇലകള്‍
ചഞ്ചാടിനിന്ന
ചില്ലകള്‍‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ