2010, ഡിസംബർ 4, ശനിയാഴ്‌ച

ചഷകം‌

പല ചുണ്ടുകള്‌ മുത്തിയ ചഷകമേ
തീര്‌ന്നുവോ നിന്റെ മോഹം‌, ദാഹം?
തിളങ്ങുമുടലിനുള്ളിലുണ്ടോ
ചില്ലുമുറിവുകള്‌
നിന്നെപ്പിളറ്ന്ന
വാക്കുകള്?

മിണ്ട്-
അല്ലെങ്കില്‌
കല്ലെറിഞ്ഞ്
തകറ്ക്കും

ഞാനും!!!

ഓറ്ക്കുകിലെന്തുണ്ട് സ്നേഹത്തില്?

ഒരു പെണ്ണ് ചോദിച്ചു
അവളോടു തന്നെ:

ഉള്ളി
അവളോട്
പറഞ്ഞു:

എന്നെപ്പോലെത്തന്നെ
തുറന്നു തുറന്നുനോക്കുമ്പോള്‌
ഒന്നും കിട്ടില്ല
നിനക്ക്

പെണ്ണ്
നിറ്ത്താതെ
കരഞ്ഞു:
ഉള്ളിയെരിവുകൊണ്ടോ
അതോ സങ്കടം കൊണ്ടോ-

ആവോ!!

വിരുന്ന്

എന്റെ ചില്ലകളില്‌
വന്നിരുന്നുപോയ
പറവകള്‌ ഇന്നെവിടെയായിരിക്കും?
കൊറ്റുതേടുകയോ
ചേക്കിരിക്കുകയൊ
ചേവല്‌ കൂടുകയോ
അതോ
കാറ്റിന്റെ അടരുകളില്‌
വെറുതെ ഒഴുകിനടക്കുകയോ

വിളിച്ചുകൂകാനൊത്തെങ്കില്
എല്ലാരെയും
ഞാന്‌ അടുത്തുവരുത്തിയേനെ...
ശേഷിച്ച ഫലങ്ങളെല്ലാമെടുത്ത്
വിരുന്നൊരുക്കിയേനെ

വേഗം വേണം

വരുന്നുണ്ട്
മഴുവേന്തിയൊരാള്.

2010, നവംബർ 21, ഞായറാഴ്‌ച

 
Posted by Picasa

രണ്ടു നക്ഷത്രങ്ങള്‍

പുഞ്ചിരിച്ച
വാനിന്റെ
കണ്ണുകളായി നിന്ന
രണ്ടു നക്ഷത്രങ്ങളേ

ഇന്നു നിങ്ങളെത്രയോ ദൂരെ -

രണ്ടു വഴിയാണു നിങ്ങള്‍
കണ്ടുമുട്ടുമോ ഇനിയെന്നെങ്കിലും?
നിങ്ങളെയോര്‍ക്കുമോ മാനം?
എന്നെങ്കിലും സ്വന്തമെന്ന്
നിങ്ങളോര്‍ത്തുവോ പരസ്പരം?

അല്ലെങ്കില്‍
ഗഗനവഴിയിലെ
രണ്ടു നീര്‍ത്തുള്ളികളായ്
മാഞ്ഞു പോകുമോ
നിങ്ങളും?

2010, നവംബർ 17, ബുധനാഴ്‌ച

സര്‌പ്പാധിവാസം

മഴയുമാലിപ്പഴവും കടക്കാത്ത
കല്ലുപാളികള്‌ മേഞ്ഞ
കുടില്‌ ഓര്‌മ്മയുണ്ടോ?
നീയൊരിക്കലും‌
അവിടെ വന്നിട്ടില്ല
ഇന്നാളവിടെനിന്നും‌
ഒരു കിരുകിരുപ്പു കേട്ടു
ഒരു നിഴല്‌
മായുന്നതു കണ്ടു

ഒഴിഞ്ഞ വീടുകളില്‌
ഇഴഞ്ഞു കയറി
പാര്പ്പുരപ്പിക്കും‌

പാമ്പുകള്‌.

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ഒരു ഉടലിനുള്ളില്‌

നിന്റെ കണ്ണുകളില്‌
രണ്ട് ചുഴലിക്കാറ്റുകളുടെ
ആഴം‌
ഭ്റ്ാന്തിന്റെ അടങ്ങാത്ത
കടല്‌ത്തിരകള്‌
അതിലൂടെയാണെന്റെ നഓട്ടം‌

ഞാന്‌ കാണുന്നത്
വിജനതയുടെ
ഇടവേള

നിന്റ്റെയുള്ളില്‌
ആരാണ്?

അതു പോട്ടെ
എന്റെയുള്ളില്-
ആരാണ്?

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

 
Posted by Picasa

ആളുകള്‌ നടന്നുണ്ടാക്കിയ വഴികള്‌

ആളുകള്‌ നടന്നുണ്ടാക്കിയ വഴികള്‌ ആണെന്്കില്‌
അവയൊരിക്കലും‌
ആശ്ച്ര്യം‌ പോലെ നീണ്റ്റിരിക്കുകയില്ല
ഉറച്ച ചോദ്യം‌ പോലെ
വളഞ്ഞിരിക്കും‌

ആളുകള്‌ നടന്നുണ്ടാക്കിയ വഴികള്‌ ആണെന്്കില്‌
വിജനതയിലേക്കതിന്റെ കണ്ണുകലള്‌
തുറന്നിരിക്കും‌
ഇരുട്ടിലേക്കതിന്റെ ജാഗ്രത കൂര്‌ത്തിരിക്കും

ആളുകള്‌ നടന്നുണ്ടാക്കിയ വഴികള്‌ ആണെന്്കില്‌
അവയൊരിക്കലും‌
ഉറങ്ങുകയില്ല.
മുമ്പു നടന്ന ആളുടെ
കാലുകള‌ ഉണര്തിയ
പ്റകമ്പനങ്ങള്‌
എപ്പോഴും‌
അതിനെ ഉണര്ത്തിക്കൊണ്ടിരിക്കും.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മുറിവേല്‌പ്പിക്കൂ പണ്ട്ു ഞാന്‌ നോവിച്ചൊരാളെ

പോകൂ പൂവേ
പോയ് ഇളവേല്പ്പിക്കൂ
പണ്ട്ു ഞാന്‌ സ്നേഹിച്ചൊരാളെ
നിന്നിതള്‌ പോല്‌ മ്റ്‌ദുലമെന്തെങ്കിലും‌
എന്റെയുള്ളം തൊട്ുമ്പോള്‌
ഇന്നും‌ മിന്നായമായി വന്നെത്തിയെന്‌
കണ്‌ നിറക്കുന്നൊരാലളെ

പോകൂ പൂവേ
പൊയ് മുറിവേല്‌പ്പിക്കൂ
പണ്ട്ു ഞാന്‌ നോവിച്ചൊരാളെ

2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

ഒറ്റ

പച്ചമഴയില്‍‌
നീലമരങ്ങള്‍‌
കറുത്ത പൂക്കള്‍‌
വിടര്‍‌ത്തിനിന്നു
മലമുകളിലൊരാള്‍‌
രാത്രി മുഴുവന്‍‌
നോക്കിയിരുന്നു.

ഒരാള്‍‌
- ഒരാള്‍‌ മാത്രം.

2010, മാർച്ച് 14, ഞായറാഴ്‌ച

പറയാതെപോയ വാക്കുകള്‍

പറയാതെപോയ വാക്കുകള്‍ ചരിത്രം മാറ്റിമറിക്കുമായിരുന്നു

വായുപടലങ്ങളുടെ
അനന്തമായ കമ്പനങ്ങളിലേക്കു
വെറുതെയൊന്നെടുത്തുവെച്ചിരുന്നെങ്കില്‍

അവ മറ്റൊരുകാലത്തേയ്ക്കു
നടന്നുനീങ്ങുമായിരുന്നു

പരീക്ഷയില്‍ ഞാന്‍ തോറ്റുപോയെന്നു്‌
ചായയ്ക്കിന്നു മധുരം കുറവാണെന്ന്
നിന്റെ എഴുത്തെനിക്ക് ജീവിതം തന്നുവെന്ന്
മൊബൈല്‍ ടവറുകള്‍ കാരണം പക്ഷികള്‍ കുറഞ്ഞു പോകുന്നുവെന്ന്

സഖാക്കളേ ഞാന്‍ പറഞ്ഞത് നുണയാണെന്ന്
തെറ്റുപറ്റി എന്നോട് പൊറുക്കണമെന്ന്

പറയാതെപോയ വാക്കുകള്‍ ചരിത്രം മാറ്റിമറിക്കുമായിരുന്നു